യുവ ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ചു. ഗുരുഗ്രാമിലെ വീട്ടില്‍ വെച്ചാണ് സംഭവം. പിതാവാണ് രാധികയ്ക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് തവണ രാധികയ്ക്കു നേരെ പിതാവ് വെടിയുതിര്‍ത്തു.
മൂന്ന് ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറച്ചിരുന്നു. മകളുടെ ഇന്‍സ്റ്റഗ്രാം, റീല്‍ ഉപയോഗത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.ടെന്നീസിൽ സ്റ്റേറ്റ് താരമാണ് ഇരുപത്തിയഞ്ചുകാരിയായ രാധിക. ടെന്നീസില്‍ നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.