പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി കിപ്‌ഗെന്‍

07:07 PM Feb 04, 2026 | വെബ് ടീം

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ബിജെപി നേതാക്കളായ നെംച കിപ്‌ഗെന്‍, നാഗ പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) നേതാവ് ലോസി ദിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂരിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് കിപ്‌ഗെന്‍.മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു.

പിന്നാലെ മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു. ഇതേതുടർന്ന് ഇന്ന് ലോക്ഭവനിൽ വൈകിട്ട് ആറിന് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്.


More News :