ഇന്ത്യയിൽ കാറുകൾ ഡെലിവറി ചെയ്യാൻ സ്കോഡയുമായി കൈകോർത്ത് സെപ്റ്റോ
രാജ്യത്തെ മുൻനിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോ, പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡയുമായി സഹകരിച്ച് ഇന്ത്യയിലുടനീളം കാർ ഡെലിവറി സേവനങ്ങൾ ആരംഭിക്കുന്നു. 2025 ഫെബ്രുവരി 8 മുതൽ ഈ സേവനം ലഭ്യമാകും എന്ന് കമ്പനികൾ അറിയിച്ചു.ഈ പങ്കാളിത്തത്തിലൂടെ, ഉപഭോക്താക്കൾക്ക് സ്കോഡ കാറുകൾ സെപ്റ്റോയുടെ വിപുലമായ ഡെലിവറി ശൃംഖല വഴി വീട്ടുപടിക്കൽ എത്തിക്കാൻ സാധിക്കും.