ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. 15000 രൂപ മാസ ശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാം എന്നായിരുന്നു വാഗ്ദാനം നൽകിയത്. കോഴിക്കോട് നഗരം മധ്യത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിൽ ആയിരുന്നു പെൺകുട്ടിയെ താമസിപ്പിച്ചത്. സ്ഥിരമായി യുവാവ് മുറി പൂട്ടിയിട്ടാണ പുറത്തുപോവുക. ഒരാഴ്ച മുൻപ് പ്രതി മുറി തുറന്നു ഫോണിൽ സംസാരിച്ച ടെറസിലേക്ക് നടന്നുപോയ സമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്.
രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. മുറിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ പെൺകുട്ടി വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ അറിയിക്കുകയും ചെയ്തു.
തുടർന്ന് സി ഡബ്ല്യുസി കൗൺസിലിംഗ് നൽകി പരിശോധന പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയെ വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അതിനിടയിൽ പെൺകുട്ടിയെ തിരിച്ചു ആസയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മാതാവിന്റെ ബന്ധുവാണെന്ന് അറിയിച്ചുകൊണ്ട് സി ഡബ്ല്യു സി അധികൃതരുടെ മുൻപിലേക്ക് പ്രതി എത്തുകയായിരുന്നു. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർ കാർഡ് ആണ് നൽകിയത്. ഇതിൽ 20 വയസ്സ് എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയം തോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് വ്യക്തമായി.
കുട്ടികളെ താമസിപ്പിച്ച കെട്ടിടം ഏതെന്ന് തിരിച്ചറിയാനും ഒളിവിൽ പോയ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. അതേസമയം തന്നെപ്പോലെ 5 പെൺകുട്ടികൾ മുറിയിൽ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം മൂന്നും നാലുപേർ മുറിയിൽ എത്താറുണ്ട് എന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.