2026 ലെ സ്‌കൂൾ കലോത്സവം, കായിക മേള എന്നിവയുടെ ആതിഥേയ ജില്ലകൾ പ്രഖ്യാപിച്ചു

03:23 PM Jul 05, 2025 | വെബ് ടീം

തിരുവനന്തപുരം: 2026 ലെ സ്‌കൂൾ കലോത്സവം, കായിക മേള എന്നിവയുടെ ആതിഥേയ ജില്ലകൾ പ്രഖ്യാപിച്ചു. സ്‌കൂൾ കലോത്സവം തൃശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. ഇതു കൂടാതെ, ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്‌കൂൾ മേള മലപ്പുറത്തും നടക്കും.കലോത്സവവും കായിക മേളയും ജനുവരിയിലായിരിക്കും നടത്തുക. കായിക മേള ‘സ്‌കൂൾ ഒളിമ്പിക്‌സ്’ എന്ന പേരിലാവും നടത്തുന്നത്. തീയതികൾ പിന്നീട് അറിയിക്കും.