ആരോഗ്യമന്ത്രി വീണ ജോർജ്ജ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചു. ബിന്ദുവിൻ്റെ തലയോല പറമ്പിലെ വീട്ടിൽ എത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തോട് ഒപ്പം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബം ഉന്നയിച്ച എല്ലാ ആവശ്യങ്ങളിലും സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.