+

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: പാമ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുഞ്ഞ്  മരിച്ചു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ കുഞ്ഞ് കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.

രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടി സീറ്റിനടിയിലേക്ക് വീണുപോകുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുറ്റിക്കൽ സ്കൂളിന്‍റെ മതിലിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കൽ സെൻറ് തോമസ് എൽപി സ്കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്.



facebook twitter