+

ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം ഭാഗത്ത് ആണ് സംഭവം. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.അഖിലും മറ്റൊരു യുവാവും ചേർന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാൽ വഴുതി വീടിന്റെ ഷെയ്ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



facebook twitter