+

ചെറായി ബിച്ചിൽ ആനയുടെ ജഡം; ദിവസങ്ങൾ പഴക്കമെന്ന് സംശയം

എറണാകുളം ചെറായി ബിച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബിച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ്ജഡം കണ്ടത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് പ്രദേശത്തുള്ളവർ ആനയുടെ ജഡം ആദ്യം കാണുന്നത്.മൃതദേഹം ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്.

പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം. 


facebook twitter