സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തേജസിന്റെ രക്ഷിതാക്കളെ സന്ദർശിച്ച എസ്എഫ്ഐ ഭാരവാഹികൾ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
More News :
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക സമ്മർദ്ദമാണ് കുട്ടിയെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് മലപ്പുറം എസ്പിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. എന്നാൽ, കുടുംബത്തിന്റെ ആരോപണങ്ങൾ സ്കൂൾ മാനേജ്‌മെന്റ് നിഷേധിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് സ്കൂൾ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.