28-ാം വയസിൽ നടി കയ്ലീ പേജ് അന്തരിച്ചു, മരണകാരണം അവ്യക്തം,അഡൾട്ട് സിനിമാ നടിയുടെ അകാല വിയോഗത്തിൽ അന്വേഷണം

06:32 PM Jul 01, 2025 | വെബ് ടീം

അഡൾട്ട് സിനിമാ നടി കയ്ലീ പേജ് (28) അന്തരിച്ചു. 200-ൽ അധികം അഡൾട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജൂൺ 25-ന് സ്വവസതിയിൽവെച്ചാണ് മരണം. കയ്ൽ പൈലന്റ് എന്നാണ് യഥാർത്ഥ പേര്.ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ആണ് അവരുടെ മരണം സ്ഥിരീകരിച്ചത്.

നിലവിൽ മരണകാരണം കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.2016-ലാണ് കയ്ൽ അഡൽറ്റ് എന്റർടൈൻമെന്റ് രംഗത്ത് കരിയർ ആരംഭിച്ചത്.

ബ്രെസേഴ്സ്,നോട്ടി അമേരിക്ക,വിമാക്സ് തുടങ്ങിയ വൻ സ്റ്റുഡിയോകളിലുടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.

More News :