+

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് അമേരിക്ക

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് അമേരിക്ക. ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മേയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധങ്ങള്‍ അവസാനിപ്പിച്ചത്.

facebook twitter