+

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു

സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി. റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ബാറ്റണ്‍ കൈമാറി. റവാഡയുടെ ആദ്യ ഔദ്യോദഗിക പരിപാടി കണ്ണൂരില്‍ . ചുമതലയേറ്റ ശേഷം കണ്ണൂരില്‍ പോകും.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറും ആയിരുന്നു. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. 

കേന്ദ്രത്തില്‍ നിന്ന് കേരള പൊലീസിന്റെ തലപ്പത്തേക്ക് വരുന്ന ആദ്യ മേധാവിയെന്ന ചരിത്രവും റവാഡയ്ക്കുണ്ട്. 




facebook twitter