+

രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍

രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍. റെയില്‍വേ ബോര്‍ഡ് നിരക്ക് വര്‍ധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1 പൈസ വീതവും വര്‍ധിപ്പിച്ചു. എസി 3 ടയര്‍, ചെയര്‍കാര്‍, 2 ടയര്‍ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വര്‍ധന നടപ്പാക്കിയത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും, സീസണ്‍ ടിക്കറ്റുകള്‍ക്കും വര്‍ധനവ് ബാധകമല്ല. വന്ദേ ഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.

facebook twitter