ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബോധരഹിതയാക്കിയശേഷം കൊള്ളയടിച്ചെന്ന് പരാതി പറഞ്ഞിട്ടും RPF സഹായിച്ചില്ലെന്ന് വ്‌ളോഗറായ യുവതി. സംഭവം നടന്ന് 6 ദിവസമായിട്ടും പൊലീസ് അന്വേഷണവും ഇഴയുന്നു. ട്രാവല്‍ വ്‌ളോഗറായ കനിക ദേവ്‌റാണിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്കിരയായെന്ന പരാതിയുമായി രംഗത്തെത്തിയത്. 'ഇന്ത്യന്‍ റെയില്‍വേ സുരക്ഷിതമല്ല' എന്ന പേരില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം യുവതി വെളിപ്പെടുത്തിയത്.ബ്രഹ്‌മപുത്ര മെയില്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍നിന്ന് ഗുവാഹാട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കവര്‍ച്ച നടന്നതെന്നാണ് യുവതി പറയുന്നത്.
ബംഗാളിലെ ന്യൂ ജല്‍പായ്ഗുരി ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ സെക്കന്‍ഡ് എസി കോച്ചിലായിരുന്നു കനിക യാത്രചെയ്തിരുന്നത്. സ്‌റ്റേഷനില്‍നിന്ന് അനധികൃതമായി എസി കോച്ചില്‍ കയറിയ ഒരാള്‍ മുഖത്തേക്ക് എന്തോ സ്‌പ്രേ ചെയ്‌തെന്നും ഇതോടെ താനും സഹയാത്രികനും ബോധരഹിതരായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോഴാണ് തന്റെ ഐഫോണ്‍ 15 പ്രോ മാക്‌സ് നഷ്ടമായവിവരം മനസിലായതെന്നും യുവതി പറഞ്ഞു. തനിക്കൊപ്പം യാത്രചെയ്തിരുന്ന മറ്റുചിലരും കവര്‍ച്ചയ്ക്കിരയായെന്നും ആര്‍പിഎഫ് തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിച്ചു.
പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞൊരാൾ ഈ ഫോണിൽനിന്ന് എന്റെ അമ്മയെ വിളിച്ച് പാസ്‌വേർഡ് ചോദിച്ചു’’ – അവർ വിഡിയോയിൽ പറയുന്നു. പൊലീസ് സഹായിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.