ചുരു: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബനോഡ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. യുദ്ധവിമാനം തകർന്ന് പൈലറ്റാണ് മരിച്ചത്.വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനമാണ് തകർന്നത്. വിമാനം പൂർണമായും തകർന്ന് കത്തിയ നിലയിലാണ് ഉള്ളത്. വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ വിമാനം തകർന്ന ഉടൻ അവിടെ ഓടി എത്തുകയായിരുന്നു. രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.