+

ആലിയ ഭട്ടിന്റെ മുന്‍ സഹായി വഞ്ചനക്കേസില്‍ അറസ്റ്റില്‍

ഹിന്ദി താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വഞ്ചനക്കേസില്‍ അറസ്റ്റില്‍. ആലിയ ഭട്ടിന്റെ അമ്മയും നടിയുമായ സോണി റസ്ദാന്റെ പരാതിയിലാണ് അറസ്റ്റ്. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 77 വലക്ഷം രൂപ തട്ടിയതാണ് കേസ്. കേസില്‍ 32കാരിയായ വേദിക പ്രകാശ് ഷെട്ടിയെ ജുഹു പൊലീസ് അറസ്റ്റ് ചെയ്തു. 2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ സഹായിയായിരുന്നു വേദിക. വ്യാജ ബില്ലുകള്‍ തയ്യാറാക്കി ആലിയ ഭട്ടിനെക്കൊണ്ട് ഒപ്പിടുവിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കേസെടുത്തതിന് പിന്നാലെ വേദിക രാജസ്ഥാനിലേക്കും കര്‍ണാടകയിലേക്കും ബെംഗളൂരുവിലേക്കും ഒളിവില്‍ പോയിരുന്നു. ബെംഗളൂരുവില്‍ വച്ചാണ് വേദികയെ അറസ്റ്റ് ചെയ്തത്. 

facebook twitter