+

ഗുജറാത്തിലെ ഗംഭീര പാലം തകർന്ന് വൻദുരന്തം

മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഗംഭീര പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പാദ്ര താലൂക്കിലെ മുജ്പൂരിന് സമീപമുള്ള മഹിസാഗർ നദിക്ക് കുറുകെയുള്ള ഈ പാലം ഇന്ന് രാവിലെയാണ് തകർന്നു വീണത്.

അപകടത്തിൽ രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും ഉൾപ്പെടെ നാല് വാഹനങ്ങൾ മഹിസാഗർ നദിയിലേക്ക് പതിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്ന് പേരെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


സൂയിസൈഡ് പോയിൻ്റ് എന്ന നിലയിൽ കുപ്രസിദ്ധമായ പാലമായിരുന്നു തകർന്നു വീണ ഗംഭീര പാലം. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അങ്കലേശ്വർ എന്നിവിടങ്ങൾ തമ്മിലുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




facebook twitter