+

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് അധിക നിരക്ക് ഈടാക്കാനൊരുങ്ങി എയര്‍ ഇന്ത്യ

രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം അധിക നിരക്ക് ഈടാക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ആഭ്യന്തര ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ് നിരക്കിനു പുറമെ 5,000 രൂപയും, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകളില്‍ 8,500 രൂപയുമാണ് അധിക നിരക്ക്. ബ്രിട്ടന്‍, യൂറോപ്പ്, ഇസ്രയേല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 10,000 രൂപയും യുഎസ്, കാനഡ, എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കള്‍ക്ക് 13,000 രൂപയുമാണ് നിരക്ക്. കുട്ടികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പുവരുത്താനാണിതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

facebook twitter