പാകിസ്ഥാനുമായുള്ള സംഘര്‍ത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന് റഷ്യന്‍ നിര്‍മ്മിത ഇഗ്ല-എസ് മിസൈലുകള്‍ ലഭിച്ചു. ഡ്രോണുകളേയും താഴ്ന്നു പറക്കുന്ന വിമാനങ്ങളേയും ഹെലികോപ്റ്ററുകളേയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇഗ്ല മിസൈല്‍. സൈനികര്‍ക്ക് തോളില്‍ നിന്ന് ഈ മിസൈല്‍ വിക്ഷേപിക്കാം ആറ് കിലേമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. അടിയന്തര സാഹചര്യങ്ങളില്‍ ആയുധങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് റഷ്യ മിസൈല്‍ എത്തിച്ചത്.