അന്താരാഷ്ട്ര നാണയ നിധിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. ഈ മാസം ഒന്‍പതിനാണ് ബോര്‍ഡ് യോഗം ചേരുക. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.2018 മുതല്‍ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അദ്ദേഹം സേനവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്.ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത തീരുമാനങ്ങൾ എടുക്കുന്നത്.