+

ബ്രയിൻ ട്യൂമര്‍ ബാധിച്ച 3 വയസ്സുകാരിയെ ജൈനമതാചാര പ്രകാരം ഉപവാസ മരണത്തിനിരയാക്കി രക്ഷിതാക്കള്‍

ബ്രൈന്‍ ട്യൂമര്‍ ബാധിച്ച മൂന്ന് വയസ്സുകാരിയെ ജൈനമതാചാര പ്രകാരം ഉപവാസ മരണത്തിനിരയാക്കി രക്ഷിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പിയൂഷ്, വര്‍ഷ ദമ്പതികളുടെ മകള്‍ വിയന്ന ജൈന്‍ ആണ് മരിച്ചത്. രോഗം മൂലം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ജൈന മതത്തിലെ സമാന്തര ആചാര പ്രകാരമാണ് പട്ടിണിക്കിട്ട് മരണത്തിന് ഇരയാക്കിയത്. ബ്രൈന്‍ ട്യൂമര്‍ ബാധിച്ച കുട്ടിയെ മുംബൈയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സക്ക് വിധേയയായെങ്കിലും രോഗാവസ്ഥ ഗുരുതരമായി തന്നെ തുടരുകയായിരുന്നു.   കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷമാണ് ജൈന മതത്തിലെ ആചാരപ്രകാരം പെണ്‍കുട്ടിയെ മരണത്തിന് കീഴടക്കിയത്. ആത്മീയ ഗുരുവായ രാജേഷ് മുനിയുടെ നിര്‍ദ്ദേശ്രകാരമാണ് കുട്ടിയെ ഉപവാസത്തിന് ഇരയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. 

facebook twitter