+

ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു

ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറിനും, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനുമൊപ്പമാണ് ചടങ്ങ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമ  അനാഛാദനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുപരിപാടിയിലും സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.

facebook twitter