അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ ഫലം നെഗറ്റീവ്‌

09:38 AM Aug 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച 9 വയസ്സുകാരിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ ഏഴു വയസ്സുകാരന് പനിയും ചർദ്ദിയും ഉണ്ടെങ്കിലും മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനഫലമാണ് നെഗറ്റീവായിരിക്കുന്നത്. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. രോഗം ബാധിച്ച 40 വയസ്സുകാരനും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.