+

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ചികിത്സയിലായിരുന്ന രോഗി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. തലവടി സ്വദേശിരഘു പി.ജി ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണപ്പെട്ടത്.  കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 17ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



facebook twitter