മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡില്‍

01:30 PM Jul 29, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡില്‍ എത്തി. എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. സമവായ നീക്കവുമായി ബിജെപിയും രംഗത്തുണ്ട്. ബിജെപി നേതാവ് അനൂപ് ആന്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി കണ്ടു. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യപേക്ഷയ്ക്കായി കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.