കാശ്മീരിൽ ഉണ്ടായത് സുരക്ഷ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംഭവത്തിലെ സിപി ഐ എമ്മിന്റെയും വി.ഡി സതീശന്റെയും മറുപടി പാക്കിസ്ഥാനിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നതാണോ എന്നും ഇത്തരം സമയങ്ങളിൽ ഇങ്ങനെ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.