സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു; ആറ് വീടുകൾ തകർന്നു; നിരവധി പേർക്ക് പരിക്ക്

06:24 PM Aug 15, 2025 | വെബ് ടീം

ബംഗളൂരു: വിൽസൺ ഗാർഡനിൽ  സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. സെൻട്രൽ ബംഗളൂരുവിലെ വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ആറ് വീടുകൾ പൊട്ടിത്തെറിയിൽ തകരുകയും ചെയ്തു. വീടുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിന്നപാളയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരേ അതിർത്തിയിൽ തന്നെ സ്ഥിതി ചെയ്യുന്ന വീടുകളാണ് തകർന്നതെന്നാണ് വിവരം.സിലിണ്ടർ ചോർച്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

എന്നാൽ, അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് പൊലീസ് കമ്മീഷണർ സീമന്ത് കുമാർ പറഞ്ഞു. മൂന്നംഗ കുടുംബമാണ് വാടകക്കെടുത്ത വീട്ടിൽ താമസിച്ചിരുന്നതെന്നും പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.