കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബ്രസീല്‍

10:43 AM May 13, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

\

ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടി ലാ ലിഗ സീസണ്‍ അവസാനിച്ച ശേഷം റയലിനോട് വിടപറയും. ക്ലബ് ലോകകപ്പില്‍ പുതിയ പരിശീലകനുകീഴിലാകും റയല്‍ കളിക്കുക. 1965നുശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു വിദേശ പരിശീലകനെ നിയമിക്കുന്നത്. ക്ലബ് ഫുട്ബോളില്‍ എല്ലാ ട്രോഫികളും നേടിയ ആഞ്ചലോട്ടി ഇതാദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്.