തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ബ്രീട്ടിഷ് യുദ്ധവിമാനം മടങ്ങുന്നത് വൈകും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. വിമാനം പറന്നുയര്‍ന്ന വിമാന വാഹിനി കപ്പലില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധര്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇതിനിടെയാണ് ഹൈഡ്രോളിക്ക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്.