+

കാറും പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ എസ് ഐ മരിച്ചു

കൊല്ലം: കാറും പിക്കപ്പും കൂട്ടി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.കൊട്ടാരക്കരയിൽ വച്ചായിരുന്നു അപകടം. അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ചായിരുന്നു സംഭവം.എതിർദിശയിൽ നിന്നും വന്ന പിക് അപ്പ് കാറിൽ ഇടിക്കുകയായിരുന്നു. സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


More News :
facebook twitter