+

തീപിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്ര മേഖലയുടെ പുറത്തെത്തിച്ചു

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് സമീപം പുറംകടലില്‍ തീപിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്ര മേഖലയുടെ പുറത്തെത്തിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തെത്തിച്ചത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് 232 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍ ഉള്ളത്. കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ കപ്പല്‍ കമ്പനിയോട് ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടിരുന്നു. കപ്പലിലെ തീ അണഞ്ഞ ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റാനാണ് ശ്രമം.


facebook twitter