നടന്‍ കൃഷ്ണകുമാറിനെതിരായ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

07:27 AM Jun 08, 2025 | വെബ് ടീം

നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരായ കേസിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. കടയിലെ കണക്കുകൾ പൊലീസിന്റെ മേൽനോട്ടത്തിൽ ഓഡിറ്റ് ചെയ്യാൻ തീരുമാനം.  സാമ്പത്തിക ക്രമക്കേട് നടന്നിട്ടുന്നെന്നാണ് വിവരം. ജീവനക്കാരികളെ സ്വന്തം നിലയ്ക്ക് ചോദ്യം ചെയ്യുന്ന ദൃശ്യം കുടുംബം പങ്കുവെച്ചിരുന്നു.ദൃശ്യത്തിൽ ജീവനക്കാരികൾ കുറ്റസമ്മതം നടത്തുന്നുണ്ട്.