+

രമേഷ് പിഷാരടിക്കെതിരേ പൊലീസിൽ പരാതി

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരേ പൊലീസിൽ പരാതി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ പിഷാരടിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. രമേഷ് പിഷാരടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം.സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പിഷാരടിയുടെ പ്രതികരണം സ്ത്രീവിരുദ്ധമാണെന്നാണ് മഹിള മോർച്ച ആരോപിക്കുന്നത്.

ബുധനാഴ്ച രാത്രി പാലക്കാട് വടക്കന്തറയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ ബിജെപി വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇത് പിന്നീട് വലിയ വിവാദത്തിനിടയാക്കി. എന്നാൽ, വോട്ടുചോദിക്കുന്നതിനെതിരേയല്ല, സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിലാണ് പിഷാരടിയെ തടഞ്ഞതെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ വിശദീകരണം. സ്ത്രീവിരുദ്ധ പരാമർശത്തിൽ പിഷാരടി മാപ്പുപറയണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.


More News :
facebook twitter