മലയാളികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇദ്ദേഹത്തോടൊപ്പം മൃതദേഹങ്ങൾ മറവുചെയ്യാൻ സഹായിച്ചതായി പറയുന്ന സഹോദരനെയും മറ്റൊരു സഹായിയെയും ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിലൂടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ തിരിച്ചറിഞ്ഞ 18 പോയിന്റുകളിലെ പരിശോധന പൂർത്തിയാക്കിയെങ്കിലും കാര്യമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കണ്ടെത്തിയ അസ്ഥികഷണങ്ങൾ പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ഇന്ന് നിയമസഭയിൽ മറുപടി നൽകും. സർക്കാരിന്റെ നിലപാട് അന്വേഷണത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാനമാകും.