+

പൊന്നിൻ കുടം വെച്ച് തൊഴുതു; രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ക്ഷേത്രത്തിലെത്തിയ ദിലീപ് പൊന്നിൻ കുടം വെച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ദിലീപ് എത്തി. ത്രികാലപൂജ, നെയ്‌വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് ദിലീപ് മ‍ടങ്ങിയത്.തുടർന്ന് ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലും മാടായിക്കുന്നിലും ദിലീപ് എത്തുകയുണ്ടായി.

ദിലീപിനൊപ്പം മാനേജരും ഉണ്ടായിരുന്നു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

facebook twitter