+

ഷഹബാസ് കൊലപാതകം; പ്രതികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകിയാൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.  ജാമ്യം  എല്ലാ ഘട്ടത്തിലും പ്രതികളുടെ അവകാശമല്ലെന്നും ഹർജി പരിഗണിച്ച അവധിക്കാല ബെഞ്ച് വ്യക്തമാക്കി. പ്രതികൾക്ക് എതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.   വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.  ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്.

facebook twitter