+

മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

കണ്ണൂർ: മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ടേയ്ഡ് എസ്.ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി വീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മേരി. മകൻ: ജോൺ. സംസ്കാരം പിന്നീട്.


facebook twitter