തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുന്നു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ തീവ്രമായ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.അതേസമയം , കഴിഞ്ഞ ദിവസം കേരളത്തിൽ കാലവർഷം എത്തിയിരുന്നു. സാധാരണയിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ ( എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക്. സാധ്യത.5 ജില്ലകളില്‍ റെഡ് അലര്‍ട്ട് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
07:33 AM May 25, 2025
| വെബ് ടീം
More News :