ഭീകരതയ്ക്ക് എതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ ശശി തരൂരിന്റെ തേതൃത്തിലുള്ള പ്രതിനിധി സംഘം ന്യൂയോര്‍ക്കിലെത്തി. സംഘം ഇന്ന് ഗയാനയിലേക്ക് പോകും. തുടര്‍ന്ന് പനാമ, കൊളംബിയ, ബ്രസീല്‍ എന്നി രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. ഇതിന് ശേഷം സംഘം അമേരിക്കയില്‍ തിരികെ എത്തി രാഷ്ട്രീയ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഏഴ് സംഘളില്‍ ബിജെപി എംപി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഫ്രാന്‍സിലേക്ക് യാത്രതിരിക്കും. മറ്റു പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനവും വിവിധ രാജ്യങ്ങളില്‍ തുടരുകയാണ്.