+

ബൈക്കിൽ ആളുകളെത്തി ഭീഷണി മുഴക്കി; കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും ആശുപത്രിയിൽ

പത്തനംതിട്ട: കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ മരിച്ചു. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ​ഗുളിക കഴിച്ചനിലയിൽ കണ്ടെത്തിയ ഭർത്താവ് നീലാംബരനെയും മകൻ ധിപിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പറഞ്ഞു.സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുവും വാർഡ് മെമ്പറും ആരോപിച്ചു. ഇസാഫിൽനിന്ന് പണം വായ്പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോൾ ബൈക്കിൽ ആളുകളെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു.




facebook twitter