+

തൃശ്ശൂർ ജില്ലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികൾക്ക് 'പാലിയേറ്റീവ് കെയർ ഗ്രിഡ് ' പരിശീലനം നൽകി; ഡി.എം.ഒ ഡോ. ശ്രീദേവി ഉദ്ഘാടനം നിർവഹിച്ചു

തൃശ്ശൂർ ജില്ലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികൾക്ക്  'പാലിയേറ്റീവ് കെയർ ഗ്രിഡ് ' പരിശീലനം നൽകി. സംസ്ഥാന തലത്തിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് നിലവിൽ വന്ന സാഹചര്യത്തിൽ  ഗ്രിഡ് സംവിധാനം സമഗ്രമായി നടപ്പാക്കുന്നതിനു വേണ്ടിയായിരുന്നു പരിശീലനം. പരിപാടി ഡി.എം.ഒ  ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു.


ഡി.പി.എം ഡോ സജീവ് കുമാർ പി, ഡെപ്യൂട്ടി ഡിഎം ഒ ഡോ ശ്രീജ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ പ്രശാന്ത് ജി,  പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ അനൂപ് കെ വി, പാലിയേറ്റീവ് നേഴ്സുമാരായ മഞ്ജു വർക്കി,  നീതു എന്നിവർ ക്ലാസ്സ്‌ നയിച്ചു.


facebook twitter