+

ആലുവയിൽ യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

ആലുവയിൽ ലോഡ്ജ് മുറിയിൽ യുവാവ് യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയെയാണ് സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.


കൊന്നശേഷം പ്രതി സുഹൃത്തുക്കളെ വീഡിയോ കാൾ ചെയ്ത് മൃതദേഹം കാണിച്ചത്തോടെയാണ് വിവരം പൊലിസിലേക്കെത്തിയത്. വീഡിയോ കാൾ ചെയ്തപ്പോൾ ബിനു മദ്യലഹരിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തുമ്പോളും ബിനു മദ്യാക്തനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹത്തെ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. തർക്കത്തെതുടർന്ന് 206-ആം നമ്പർ മുറിയിൽ നിന്ന് രാത്രിയിൽ ഒച്ചയും ബഹളവും കേട്ടതായും ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. ഇതിനു മുൻപും ബിനുവും അഖിലയും ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. കൊല്ലപ്പെട്ട അഖില വാഴക്കുളത്ത് ഹോസ്റ്റൽ വാർഡ്നാണ്.


facebook twitter