+

നടന്‍ നിവിന്‍ പോളിക്കെതിരെ സാമ്പത്തിക തട്ടിപ്പില്‍ കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. 'മഹാവീര്യർ' സിനിമയുടെ സഹനിർമ്മാതാവായ തലയോലപ്പറമ്പ് സ്വദേശി ഷംനാസ് നൽകിയ പരാതിയിലാണ് നടപടി. 1 കോടി 90 ലക്ഷം രൂപ സിനിമ നിർമ്മാണത്തിനായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. 'മഹാവീര്യർ' സിനിമ പരാജയപ്പെട്ടാൽ ഉണ്ടാകുന്ന നഷ്ടം നികത്താമെന്നും അടുത്ത ചിത്രമായ 'ആക്ഷൻ ഹീറോ ബിജു 2'-ൽ സഹനിർമ്മാതാവാക്കാമെന്നും വാഗ്ദാനം നൽകി കബളിപ്പിച്ചതായി പരാതിയിൽ പറയുന്നു.കരാർ ഒപ്പിട്ട ശേഷം വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും, നിർമ്മാണ, വിതരണാവകാശങ്ങൾ മറ്റൊരു കമ്പനിക്ക് മറിച്ചു നൽകി വഞ്ചിച്ചുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. 

facebook twitter