+

പഹല്‍ഗാം ഭീകരാക്രമണം;ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നിരവധി ലോകനേതാക്കള്‍

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നിരവധി ലോകനേതാക്കള്‍. സുപ്രധാനനചപടികളിലേക്ക് കടക്കുന്ന രാജ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളില്‍ ലോകരാഷ്ട്രങ്ങളുടെ സഹായങ്ങള്‍ എത്തരത്തിലാകുമെന്നുള്ളമെന്നാണ് ആകാംഷ.
പഹല്‍ഗാം താഴ്‌വരയെ രക്തരൂഷിതമാക്കിയ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങളുടെ തലവന്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിക്കും താജ്യത്തിനും സൗദി കിരീടാവകാശി പിന്തുണ അറിയിച്ചിട്ടുണ്ട്. 


സംഭവം അത്യന്തം വേദനാജനകമാണെന്നും ഭീകരാവാദത്തിനെതിരെ പോരാടാന്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നുമാണ് ട്രംപ് തന്റെ ട്രൂത്ത് അക്കൗണ്ടില്‍ കുറിച്ചത്. നിലവില്‍ ഇന്ത്യയില്‍ തുടരുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും എക്‌സിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. 
ആക്രമണം നടത്തിവര്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി തങ്ങളുടെ സഹായം ഇന്ത്യക്കുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എംബസി മുഖേന അറിയിച്ചു.


യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോനി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയ രാഷ്ട്രത്തലവന്‍മാരും ആക്രമണത്തില്‍ ഇന്ത്യക്കൊപ്പമാണ്. കൂടാതെ യു.എ.ഇ, ഇറാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയടക്കം പ്രതികരിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ നിലപാടുകള്‍ എങ്ങനെയാകുമെന്നാണ് കണ്ടറിയേണ്ടത്.

facebook twitter