വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും കോട്ടയം തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് നല്‍കി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കണം. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് പിഎസ് ഷംനാസിന്റെ പരാതിയിലാണ് പൊലീസ് നടപടി.