+

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാറിന് ധാരണ

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാറിന് ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യന്‍ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്കാണ് ധാരണയായത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് ഇരുവശത്തുമുള്ള സാമ്പത്തിക ശക്തികള്‍ക്കിടയില്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.

facebook twitter