ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപത്രം. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വര്‍ഗീയവാദികള്‍ ബന്ദിയാക്കിയത്. മുന്‍പും സമാന സംഭവങ്ങളുണ്ടായപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കണ്ട് നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. മൈത്രാന്മാരും പ്രതിപക്ഷവും അഭ്യര്‍ത്ഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കള്‍ കാര്യങ്ങളറിയാന്‍ എന്നും ദീപിക ചോദിക്കുന്നു. വടക്കേന്ത്യയില്‍ പല സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരോ ബിജെപിയെ പ്രതികരിക്കാത്തതില്‍ പരക്കെ ആക്ഷേപമുയരുന്നുണ്ട്.