+

ഐ.പി.എൽ; ഡല്‍ഹിക്കെതിരെ ഗുജറാത്തിന് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്  7 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഡൽഹി ഉയർത്തിയ 203 റൺസ് ലക്ഷ്യം ഗുജറാത്ത് 19.2 ഓവറിൽ മറികടന്നു. 54 പന്തിൽ നിന്നും 97 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് മത്സരത്തിലെ താരം. ജയത്തോടെ പോയന്റ് പട്ടികയിൽ  ഗുജറാത്ത് ഒന്നാമതെത്തി.

facebook twitter