മഴ മുന്നറിയിപ്പിൽ മാറ്റം; മഴ കനക്കും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

02:55 PM May 24, 2025 | വെബ് ടീം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ മഴ കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് നില്‍ക്കുന്നതായും. ബാക്കി ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഇന്ന് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

24-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് 25-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

More News :

26-05-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 27-05-2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 28-05-2025: കണ്ണൂര്‍, കാസര്‍കോട്   27ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.